Posted By saritha Posted On

യുഎസ് തെരഞ്ഞെടുപ്പ്; സ്വിങ് സ്റ്റേറ്റുകൾ ട്രംപിനൊപ്പം, ആദ്യ ഫലസൂചനകൾ പുറത്ത്

വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മുൻതൂക്കം. റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ട്രംപ് വൈറ്റ് ഹൗസിൽ രണ്ടാം തവണയും വിജയിക്കാൻ ശ്രമിക്കുമ്പോൾ, നിലവിലെ വൈസ് പ്രസിഡൻ്റും ഡെമോക്രാറ്റിക് നോമിനിയുമായ കമല ഹാരിസ് യുഎസിൻ്റെ ആദ്യ വനിതാ പ്രസിഡൻ്റായി ചരിത്രം കുറിക്കാൻ മത്സരിക്കുകയാണ്. 247 ഇലക്ടറൽ വോട്ടുകളുമായി ട്രംപ് മുന്നേറ്റം തുടരുമ്പോൾ 214 വോട്ടുകളാണ് കമലയ്ക്ക് ഇതുവരെ ലഭിച്ചത്. നിർണായകമായ ഏഴ് സ്വിങ് സ്റ്റേറ്റുകളിലും ട്രംപ് മുന്നിലാണ്. നോർത്ത് കാരോലൈനയിലും ജോർജിയയിലും ട്രംപ് വിജയം ഉറപ്പിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അരിസോന, നെവാഡ, ജോർജിയ, നോർത്ത് കാരോലൈന, പെൻസിൽവേനിയ, മിഷിഗൻ, വിസ്കോൻസെൻ എന്നിവയാണ് സ്വിങ് സ്റ്റേറ്റ്സുകൾ. സ്വിങ് സ്റ്റേറ്റുകളിൽ നോർത്ത് കരോലൈന മാത്രമാണ് നേരത്തെ ട്രംപിനൊപ്പം നിന്നിട്ടുള്ളത്. എന്നാൽ, ഇത്തവണ ഏഴ് സ്വിങ് സ്റ്റേറ്റ്സുകളും ട്രംപിനൊപ്പം നിന്നു. 2025 ജനുവരി ആറിനാണ് ഔദ്യോഗിക ഫലം പ്രഖ്യാപിക്കുന്നത്. ഓക്ലഹോമ, അര്‍കന്‍സാസ്, മിസിസിപ്പി, അലബാമ, ഫ്‌ളോറിഡ, സൗത്ത് കരോലിന, ടെന്നസീ, കെന്റകി, ഇന്ത്യാന, വെസ്റ്റ് വെര്‍ജീനിയ, നോര്‍ത്ത് ഡെക്കോട്ട, വ്യോമിങ്, സൗത്ത് ഡെക്കോട്ട, ലൗസിയാന എന്നിവിടങ്ങളിലാണ് ട്രംപ് ഇതുവരെ വിജയിച്ചത്. ഇല്ലിനോയിസ്, മേരിലാന്‍ഡ്, ന്യൂജേഴ്‌സി, ഡെലാവെയര്‍, റോഡ് ഐലന്‍ഡ്, കണക്ടിക്കട്, മസാച്യുറ്റസ്, വെര്‍മൗണ്ട് എന്നിവിടങ്ങളിലാണ് കമലയ്ക്ക് വിജയം നേടിക്കൊടുത്തത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപ് ഫ്‌ളോറിഡയിലെ പാംബീച്ചിലെ പോളിങ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. ഭാര്യ മെലാനിയ ട്രംപിനൊപ്പം എത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. വിജയിച്ചാല്‍ യുഎസ് പ്രസിഡന്റാകുന്ന ആദ്യ വനിതയും ആദ്യ ആഫ്രിക്കന്‍ വംശജയും ആദ്യ ഏഷ്യന്‍ വംശജയുമാകും കമല. ജയിച്ചാല്‍ 130 വര്‍ഷത്തിനുശേഷം തുടര്‍ച്ചയായല്ലാതെ വീണ്ടും യുഎസ് പ്രസിഡന്റാകുന്ന വ്യക്തിയെന്ന ഖ്യാതി ട്രംപിനും സ്വന്തമാകും.  യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *