Advertisment

യാത്രാസമയം കുറയ്ക്കും, സു​ഗമമായ സഞ്ചാരം, യുഎഇയിൽ പുതിയ എൻട്രി, എക്സിറ്റ് റോഡുകൾ

Advertisment

അബുദാബി: യുഎഇയിൽ പുതിയ എൻട്രി എക്സിറ്റ് റോഡുകൾ. അൽ ജദ്ദാഫ് ഏരിയയിലേക്ക് യാത്ര സു​ഗമമാക്കാനാണ് പുതിയ പാതകൾ ചേർത്ത് എൻട്രി എക്സിറ്റ് റോഡുകൾ നിർമിക്കുന്നത്. നാല് പ്രധാന സ്ഥലങ്ങളിലാണ് പുതിയ പാതകൾ വരുന്നതെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.

Advertisment

നാല് സ്ഥലങ്ങൾ ഇതാ:

  1. ഷെയ്ഖ് റാഷിദ് റോഡ് മുതൽ ഔദ് മേത്ത റോഡ് വരെ: ഗതാഗതം വർധിപ്പിക്കാൻ ഒരു അധിക പാത
  2. അൽ ജദ്ദാഫ് മെട്രോ സ്റ്റേഷനോട് ചേർന്നുള്ള ഷെയ്ഖ് റാഷിദ് റോഡിൽ നിന്ന് അൽ ജദ്ദാഫ് റോഡിലേക്കുള്ള പുതിയ പ്രവേശനം
  3. ഷെയ്ഖ് റാഷിദ് റോഡിൽ സർവീസ് റോഡ് വികസനം; ഒരു അധിക പാത ചേർത്ത് ഇബ്‌നു അൽ സഹ്‌റാവി സ്ട്രീറ്റിനെ വിപുലീകരിക്കുന്നു
  4. ഷെയ്ഖ് റാഷിദ് റോഡ് ഔദ് മേത്ത റോഡുമായി ഇൻ്റർചേഞ്ച്; സർവീസ് റോഡ് വിപുലീകരിക്കുന്നു

അൽ ജദ്ദാഫ് ഏരിയയിലെ പുതിയ എൻട്രി എക്സിറ്റ് റോഡുകളിലൂടെ ഗതാഗതം സുഗമമാക്കാനും യാത്രാ സമയം കുറയ്ക്കാനും കൂടുതൽ കാര്യക്ഷമമായ ഗതാഗത ശൃംഖല സൃഷ്ടിക്കാനും സഹായിക്കും. ദുബൈയിലെ താമസക്കാർക്കും സന്ദർശകർക്കും എല്ലാ റോഡുകളിലും എളുപ്പവും സുഗമവുമായ ഗതാഗത അനുഭവം പ്രദാനം ചെയ്യും, സോഷ്യൽ മീഡിയയിലൂടെ ആർടിഎ അറിയിച്ചു. റോഡ് ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുന്നതിനും വർദ്ധിച്ചുവരുന്ന നഗര-ജനസംഖ്യാ വളർച്ചയെ ഉൾക്കൊള്ളുന്നതിനുമുള്ള ആർടിഎയുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5

Advertisment

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group