
യുഎഇ: ബലിപെരുന്നാളിനോട് അനുബന്ധിച്ച് ഇന്റർ സിറ്റി ബസുകളുടെ എണ്ണം വർധിപ്പിക്കും
ബലിപെരുന്നാൾ അവധി ദിനങ്ങളിൽ ഇന്റർ സിറ്റി ബസുകളുടെ എണ്ണം വർധിപ്പിച്ച് ഷാർജയിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ജൂൺ 15 ശനിയാഴ്ച മുതൽ ജൂൺ 18 തിങ്കൾ വരെ ഈദ് അവധിക്കാലത്ത് 121 ബസുകൾ സർവ്വീസ് നടത്തുമെന്നും 4,800 യാത്രകൾ നടത്തുമെന്നും അതോറിറ്റി അറിയിച്ചു. പുലർച്ചെ 3.45 മുതൽ രാത്രി 12.30 വരെ സേവനമുണ്ടാകും. പീക്ക് സമയങ്ങളിൽ 10 മിനിറ്റ് ഇടവേളയിൽ സർവീസുണ്ടാകും. അതേസമയം, ഷാർജ-ഒമാനിലേക്ക് സർവീസ് നടത്തുന്ന റൂട്ട് നമ്പർ 203-ൽ ആദ്യ ബസ് രാവിലെ 6.30നും രണ്ടാമത്തേത് വൈകിട്ട് 4.30നും പുറപ്പെടും.യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq
Comments (0)