Advertisment

ഇന്ത്യൻ രൂപയ്ക്ക് തിരിച്ചടി; മൂല്യം കുറയുമെന്ന് എസ്ബിഐ റിപ്പോർട്ട്, കാരണമിതാണ്

Advertisment

അമേരിക്കൻ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് വീണ്ടുമെത്തിയത് ഇന്ത്യൻ രൂപയ്ക്ക് തിരിച്ചടിയെന്ന് എസ്ബിഐ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) റിപ്പോർട്ട്. ട്രംപ് ഭരണത്തില്‍ അമേരിക്കന്‍ ഡോളറിന് കരുത്ത് കൂടുമെന്നും ഇത് ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്കില്‍ ഇടിവിന് കാരണമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്കില്‍ എട്ട് മുതല്‍ 10 ശതമാനം വരെ ഇടിവുണ്ടാകുമെന്നാണ് റിപ്പോർട്ട്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് 2024: ട്രംപ് 2.0 ഇന്ത്യയുടെയും ആഗോളതലത്തിലെയും സമ്പദ് വ്യവസ്ഥയെ എങ്ങനെ ബാധിക്കും’ എന്ന റിപ്പോര്‍ട്ടിലാണ് ഇന്ത്യന്‍ രൂപ നേരിടാനിരിക്കുന്ന തിരിച്ചടിയെ കുറിച്ച് സൂചിപ്പിക്കുന്നത്. വിനിമയ നിരക്ക് ഇപ്പോള്‍ 84.38 രൂപയാണെങ്കിലും ഇത് 87-92 നിരക്കിലേക്ക് ഉയരാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഡോളറിനെതിരെ ചെറിയൊരു കാലയളവിലേക്ക് ഇന്ത്യന്‍ രൂപക്ക് തിരിച്ചടിയുണ്ടാകുമെന്നും പിന്നീട് രൂപയുടെ വിനിമയ നിരക്ക് വര്‍ധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisment

എസ്ബിഐയുടെ റിപ്പോർട്ടിൽ പറയുന്നത്…

  • രൂപയുടെ മൂല്യതകര്‍ച്ച രാജ്യത്ത് നാണ്യപെരുപ്പം വര്‍ധിപ്പിക്കും
  • രൂപയുടെ വിനിമയ നിരക്കില്‍ അഞ്ച് ശതമാനം ഇടിവുണ്ടായാല്‍ നാണ്യപെരുപ്പത്തില്‍ 25-30 ബിപിഎസ് വര്‍ധനയുണ്ടാകും
  • പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പടെയുള്ള വസ്തുക്കളുടെ ഇറക്കുമതി ചിലവ് വര്‍ധിപ്പിക്കാനും ഇടയുണ്ട്
  • ഡോളറിന്റെ മൂല്യവര്‍ധന ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി മേഖലക്ക് ഇത് ഗുണം ചെയ്യും
  • ടെക്‌സ്റ്റൈല്‍, മാനുഫാക്ചറിംഗ്, കാര്‍ഷിക രംഗങ്ങളില്‍ ഇത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് നേട്ടമുണ്ടാക്കും യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group