
മലയാളിയായ അഞ്ചാം ക്ലാസ് വിദ്യാർഥിനി യുഎഇയിൽ നിര്യാതയായി
അജ്മാൻ: അഞ്ചാം ക്ലാസ് വിദ്യാർഥിനി യുഎഇയിൽ മരിച്ചു. അജ്മാൻ മെട്രോപൊളിറ്റിൻ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ (10) അജ്മാനിൽ നിര്യാതയായി. തിരൂർ സ്വദേശി പൈങ്ങോട്ടിൽ താഹിറിന്റെ മകളാണ് മരിച്ചത്. പനി ബാധിച്ചതിനെതുടർന്ന് കുട്ടിയെ കഴിഞ്ഞ ദിവസം അജ്മാൻ ഖലീഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചൊവ്വാഴ്ചയാണ് മരണം സംഭവിച്ചത്. മാതാവ്: നസ്മിയ. സഹോദരങ്ങൾ: അബ്ദുല്ല, മറിയം. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം ബുധനാഴ്ച രാവിലെ നാട്ടിലേക്ക് കൊണ്ടുപോയി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A
Comments (0)