Posted By saritha Posted On

ബീച്ചിലെത്തിയത് മാതാപിതാക്കളോടൊപ്പം, മലയാളി വിദ്യാർഥി യുഎഇയിലെ ബീച്ചിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു

അബുദാബി: ദുബായിലെ മാംസാർ ബീച്ചിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് വിദ്യാർഥി മരിച്ചു. കാസർഗോഡ് ചെങ്കള തൈവളപ്പ് സ്വദേശി അഷ്‌റഫ് എപിയുടെ മകൻ മഫാസ് (15) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ദുബായ് നിംസ് (New Indian Model School Dubai ) സ്‌കൂളിലെ വിദ്യാർഥിയാണ് മഫാസ്. അഷ്റഫ് – നസീമ ദമ്പതികളുടെ മൂന്നാമത്തെ മകനാണ്. നവംബർ 15 വെള്ളിയാഴ്ച തൻ്റെ സഹോദരങ്ങൾക്കും മാതാപിതാക്കൾക്കുമൊപ്പം ബീച്ചിൽ എത്തിയപ്പോഴാണ് അപകടമുണ്ടായത്. കുട്ടിയും മൂത്ത സഹോദരിയും ബീച്ചിലെ ഒഴുക്കിൽ പെടുകയായിരുന്നു. പരിഭ്രാന്തരായ കുടുംബം സഹായത്തിനായി നിലവിളിച്ചപ്പോൾ സമീപത്തുള്ള ഒരു സിറിയൻ നീന്തൽക്കാരൻ അവരെ സഹായിക്കാൻ ഓടിയെത്തിയെന്ന്,” കേരള മുസ്ലിം കൾച്ചറൽ സെൻ്ററിലെ സാമൂഹിക പ്രവർത്തകനും സന്നദ്ധപ്രവർത്തകനുമായ ഇബ്രാഹിം ബെറികെ പറഞ്ഞു. സഹോദരിയെ രക്ഷപ്പെടുത്തുന്നതിനിടെ മഫാസ് വെള്ളക്കെട്ടിൽ അകപ്പെട്ടു. പിന്നീട് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. സംഭവം നടക്കുമ്പോൾ കുട്ടിയുടെ മാതാപിതാക്കൾ രണ്ടുപേരും കരയിൽ നിൽക്കുകയായിരുന്നു. മഫാസിനും മൂത്തസഹോദരിക്കും നീന്താൻ അറിയാമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. “ഒരു കണ്ണിമവെട്ടുന്ന സമയത്തിനുള്ളിൽ മഫാസ് അപ്രത്യക്ഷനായി, കൃത്യമായി എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും അറിയില്ല. ശക്തമായ അടിയൊഴുക്ക് ഉണ്ടായിരുന്നിരിക്കണം, അമ്മ പറഞ്ഞു. മലയാളികളായ ഇവർ കുറെ വർഷങ്ങളായി യുഎഇയിൽ താമസിച്ചുവരികയാണ്. നടപടിക്രമങ്ങളെല്ലാം പൂർത്തീകരിച്ച ശേഷം കുട്ടിയെ ദുബായിൽ സംസ്‌കരിക്കുമെന്ന് ബന്ധു വ്യക്തമാക്കി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A

Comments (0)

Leave a Reply

Your email address will not be published. Required fields are marked *