Posted By saritha Posted On

യുഎഇയിലെ നാല് റെസിഡൻഷ്യൽ ഏരിയകൾക്ക് പുതിയ എൻട്രി, എക്സിറ്റ് പോയിൻ്റുകൾ പ്രഖ്യാപിച്ചു

ദുബായ്: യുഎഇയിലെ നാല് റെസിഡൻഷ്യൽ ഏരിയകൾക്ക് പുതിയ എൻട്രി, എക്സിറ്റ് പോയിൻ്റുകൾ പ്രഖ്യാപിച്ചു. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ആണ് പുതിയ എൻട്രി, എക്സിറ്റ് പോയിൻ്റുകൾ പ്രഖ്യാപിച്ചത്. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ്, ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റ്, ഹെസ്സ സ്ട്രീറ്റ് എന്നിവിടങ്ങളിലാണ് നവീകരിച്ച എൻട്രി, എക്സിറ്റ് പോയിൻ്റുകൾ സ്ഥിതി ചെയ്യുന്നത്. നദ്ദ് ഹെസ്സ, അൽ അവീർ 1, അൽ ബർഷ സൗത്ത്, വാദി അൽ സഫ 3 എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം സുഗമമാക്കും. നിർമ്മാണപ്രവർത്തനം പൂർത്തിയാകുമ്പോൾ ഈ ആക്‌സസ് പോയിൻ്റുകൾ ശേഷി 50-80 ശതമാനം വരെ വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ‘റോഡ് ശൃംഖലകൾ, ലൈറ്റിങ്, മഴവെള്ളം ഡ്രെയിനേജ് എന്നിവ ഉൾപ്പെടെയുള്ള റെസിഡൻഷ്യൽ ഏരിയകളിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നത് കണക്കിലെടുത്തുള്ള ആർടിഎയുടെ പ്രതിബദ്ധതയാണ് ഈ പദ്ധതിയിലൂടെ പ്രതിഫലിപ്പിക്കുന്നത്. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ്, ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റ്, ഹെസ്സ സ്ട്രീറ്റ് എന്നിവയുമായി ബന്ധിപ്പിക്കുന്ന പുതിയ എൻട്രി, എക്സിറ്റ് പോയിൻ്റുകളിലൂടെ 400,000 ത്തിലധികം താമസക്കാർക്ക് ഈ പദ്ധതി പ്രയോജനപ്പെടുമെന്ന്’, ഡയറക്ടർ ജനറൽ, റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) എക്‌സിക്യൂട്ടീവ് ഡയറക്ടർമാരുടെ ബോർഡ് ചെയർമാനുമായ മാറ്റർ അൽ തായർ പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A

Comments (0)

Leave a Reply

Your email address will not be published. Required fields are marked *