Posted By saritha Posted On

ബലാത്സഗക്കേസ്: നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

ന്യൂഡൽഹി: നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ഇടക്കാല മുൻകൂർ ജാമ്യമാണ് അനുവദിച്ചത്. സിദ്ദിഖിന്റെ വാദങ്ങൾ അം​ഗീകരിച്ച സുപ്രീംകോടതി നടനെ അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്ന് പറഞ്ഞു. വിചാരക്കോടതി ഉപാധികള്‍ അനുസരിച്ച് ജാമ്യം നല്‍കണം, പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം എന്നിവയാണ് വ്യവസ്ഥകള്‍. അതേസമയം, സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നുമുള്ള സര്‍ക്കാര്‍ വാദം കോടതി തള്ളി. പരാതി സിനിമാ വ്യവസായത്തിനെതിരെയാണെന്നും തനിക്കെതിരെ അല്ലെന്നും സല്‍പ്പേര് നശിപ്പിക്കാനുള്ള അപായകരമായ നീക്കമാണെന്നും സുപ്രീംകോടതിയില്‍ സിദ്ദിഖ് ഉന്നയിച്ചു. പരാതിക്കാരി സമൂഹമാധ്യമത്തിലൂടെ ഒട്ടേറെപ്പേര്‍ക്കെതിരെ ആരോപണമുന്നയിച്ചു. അതിലൊന്നും തനിക്കെതിരെ പരാതിയില്ല. പ്രിവ്യൂവിന് നിള തിയറ്ററില്‍ രക്ഷിതാക്കള്‍ക്കൊപ്പം എത്താനാണ് ആവശ്യപ്പെട്ടത്. അതിന് ശേഷം നടിയെ കണ്ടിട്ടേയില്ലെന്നും, സിദ്ദിഖ് അവകാശപ്പെട്ടു. പരാതിക്കാരി എന്തുകൊണ്ട് ഹേമ കമ്മിറ്റിക്ക് മുന്നില്‍പ്പോയില്ലെന്ന ചോദ്യം നടന്‍ ഉന്നയിച്ചു. അമ്മ – ഡബ്ല്യുസിസി ഭിന്നതയ്ക്കുശേഷമാണ് പരാതി ഉടലെടുത്തത്. താന്‍ ‘അമ്മ’ സെക്രട്ടറിയും പരാതിക്കാരി ഡബ്ല്യുസിസി അംഗവുമായിരുന്നു. എട്ടുവര്‍ഷം മുന്‍പത്തെ ഫോണ്‍ എങ്ങനെ കൈവശമുണ്ടാകാനാണ്? പരാതിയിലെ ആരോപണങ്ങള്‍ പരസ്പര വിരുദ്ധമാണെന്നും ഫേസ്ബുക്കില്‍ ഉന്നയിക്കാതെ പോലീസിനെ സമീപിക്കാതിരുന്നത് എന്തുകൊണ്ടാണെ്, നടന്‍ കോടതിയില്‍ ബോധിപ്പിച്ചു. പരാതിക്കാരിയെ കണ്ടത് സിദ്ദിഖ് സമ്മതിച്ചല്ലോയെന്നും ഭയം കാരണമാണ് നടി നേരത്തെ പരാതിപ്പെടാതിരുന്നതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A

Comments (0)

Leave a Reply

Your email address will not be published. Required fields are marked *