Advertisment

യുഎഇ: ഡോക്ടർമാർക്കും ജീവനക്കാർക്കും ശമ്പളം കൊടുത്തില്ലെങ്കിൽ എട്ടിന്റെ പണി

Advertisment

ദുബായ്: ഡോക്ടർമാർക്കും ജീവനക്കാർക്കും കൃത്യമായി ശമ്പളം കൊടുത്തില്ലെങ്കിൽ ആശുപത്രിക്ക് എട്ടിന്റെ പണി. ദുബായ് കോടതിയാണ് ഈ വിഷയത്തിൽ ഇടപെടൽ നടത്തിയത്. ശമ്പളം കൃത്യമായി കൊടുത്തില്ലെങ്കിൽ ആശുപത്രിയിലെ ഉപകരണങ്ങൾ പിടിച്ചെടുക്കുമെന്ന് കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഈ വർഷം മാർച്ചിൽ കോടതി നിയോഗിച്ച എക്‌സിക്യൂട്ടർ നടത്തിയ സ്ഥലപരിശോധനയെ തുടർന്നാണ് ദുബായ് കോടതിയുടെ നിർബന്ധിത ജപ്തി നടപടി. എക്സിക്യൂട്ടർ ക്ലിനിക്കിലെ എല്ലാ മെഡിക്കൽ ഉപകരണങ്ങളും ഫർണിച്ചറുകളും പട്ടികപ്പെടുത്തിയിട്ടുണ്ട്. എക്‌സ്‌റേ മെഷീനുകൾ, ഓട്ടോമേറ്റഡ് അനലൈസറുകൾ, ദശലക്ഷക്കണക്കിന് ദിർഹം വിലമതിക്കുന്ന ബ്രോങ്കോസ്‌കോപ്പി ഉപകരണങ്ങൾ തുടങ്ങിയ നൂതന ഡയഗ്‌നോസ്റ്റിക് ഉപകരണങ്ങളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. രോഗികളുടെ കിടക്കകൾ, ഇൻഫ്യൂഷൻ പമ്പുകൾ, രക്തസമ്മർദ്ദ മോണിറ്ററുകൾ തുടങ്ങി അവശ്യസാധനങ്ങൾ പോലും കണ്ടുകെട്ടി. 1.7 മില്യൺ ദിർഹം വിലമതിക്കുന്ന ഒരു കത്തീറ്ററൈസേഷൻ കാർഡിയാക് സിസ്റ്റവും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. ജീവനക്കാർക്ക് നൽകേണ്ട ശമ്പളം തീർപ്പാക്കുന്നതിൽ ആശുപത്രി പരാജയപ്പെട്ടതിനെ തുടർന്നാണ് കോടതിയുടെ നടപടി. ബാധ്യതകൾ തീർക്കാൻ കഴിയാത്തതിനാൽ കുടിശ്ശിക തിരിച്ചുപിടിക്കാൻ സ്വത്തുക്കൾ കണ്ടുകെട്ടാൻ കോടതി അനുമതി നൽകി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A

Advertisment

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group