
മണിക്കൂറിൽ 220 കിമീ വേഗത; ലോകത്തിലെ ഏറ്റവും വേഗമേറിയ പവർ ബോട്ട് അവതരിപ്പിച്ച് യുഎഇ
അബുദാബി: ലോകത്തിലെ ഏറ്റവും വേഗതയേറിയ പവർ ബോട്ടുമായി ഷാർജ. അബുദാബിയിൽ നടന്ന അന്താരാഷ്ട്ര ബോട്ട് ഷോയിൽ ഷാർജ അന്താരാഷ്ട്ര മറൈൻ ക്ലബ്ബാണ് പവർ ബോട്ട് അവതരിപ്പിച്ചത്. ഷാർജ മറൈൻ ക്ലബാണ് ബോട്ട് നിർമിച്ചത്. മണിക്കൂറിൽ ബോട്ടിന് 220 കിലോമീറ്ററാണ് വേഗത. ആഡംബര, വിനോദ ബോട്ടുകൾ നിരന്നതോടെ നിരവധിപേരെ ആകർഷിച്ചു. 175 ബോട്ടുകളും 813 പ്രദർശകരും ബ്രാൻഡുകളും അന്താരാഷ്ട്ര ബോട്ട് ഷോയിൽ പങ്കെടുത്തു. ബോട്ട് പ്രദർശനത്തിനൊപ്പം ഒട്ടേറെ കലാ- വിനോദപ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. സമുദ്രമേഖലയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങളുടെയും ആശയങ്ങളുടെയും പ്രദർശനത്തിന് ഷാർജയിലെ അന്താരാഷ്ട്ര ബോട്ട് ഷോ വേദിയായി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A
Comments (0)