Posted By saritha Posted On

അറിഞ്ഞോ, യുഎഇയിലെ ഈ എമിറേറ്റില്‍ യാത്രക്കാര്‍ക്ക് ഇന്ന് യാത്ര സൗജന്യം

റാസ് അല്‍ ഖൈമ: യാത്രക്കാര്‍ക്ക് സൗജന്യയാത്രയുമായി റാസ് അല്‍ ഖൈമ. ഇന്ന്, നവംബര്‍ 26നാണ് എമിറേറ്റില്‍ യാത്രക്കാര്‍ക്ക് സൗജന്യമായി യാത്ര ചെയ്യാനാകുകയെന്ന് റാസ് അല്‍ ഖൈമ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ യാത്രക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് എമിറേറ്റിന്‍റെ സൗജന്യയാത്ര. ഗ്രീന്‍ മൊബിലിറ്റി വാരത്തോട് അനുബന്ധിച്ചാണിത്. എമിറേറ്റിലെ പാരിസ്ഥിതികവും വികസനപരവുമായ സുസ്ഥിരതയ്ക്കായി റാസ് അല്‍ ഖൈമയുടെ ഗ്രീന്‍ മൊബിലിറ്റി ലക്ഷ്യം വെയ്ക്കുന്നത്. 2023 – 2040 നെ പിന്തുണച്ച് പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങളെക്കുറിച്ച് യാത്രക്കാര്‍ക്കിടയില്‍ അവബോധം വളർത്തുന്നതിനും റാസ് അല്‍ ഖൈമ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ നൂതനമായ പരിഹാരങ്ങൾ ഉയർത്തിക്കാട്ടുന്നതിനും ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികളാണ് നടക്കുക. ഇലക്‌ട്രിക് വാഹനങ്ങൾ, സ്മാർട്ട് ബുക്കിങ് സേവനങ്ങൾ, പൊതുഗതാഗത പദ്ധതികൾ എന്നിങ്ങനെയുള്ള ഏറ്റവും പുതിയ പരിസ്ഥിതി സൗഹൃദ ഗതാഗത പരിഹാരങ്ങളുടെ പ്രദർശനങ്ങൾ നടക്കും. കൂടാതെ, ബോധവത്കരണ ശിൽപശാലകളും ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ അവതരിപ്പിക്കും.

നാല് റൂട്ടുകളിലെ പൊതു ബസ് സംവിധാനം

  • റെഡ് ലെയ്ൻ: അൽ നഖീൽ മുതൽ അൽ ജസീറ അൽ ഹംറ വരെ
  • അൽ ജാസിറ അൽ ഹംറ മുതൽ അൽ നഖീൽ വരെ
  • ബ്ലൂ ലെയ്ൻ: അൽ നഖീൽ മുതൽ ഷാം ഏരിയ വരെ
  • ഷാം ഏരിയ മുതൽ അൽ നഖീൽ വരെ
  • ഗ്രീൻ ലൈൻ: അൽ നഖീൽ മുതൽ റാക് എയർപോർട്ട് വരെ
  • റാക് വിമാനത്താവളം മുതൽ അൽ നഖീൽ വരെ
  • പർപ്പിൾ ലൈൻ: എയുആർഎകെ മുതൽ മനാർ മാൾ വരെ
  • മനാർ മാൾ മുതൽ എയുആർഎകെ വരെ യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
    https://chat.whatsapp.com/FEGyCcuaPc2LXexgoWh68A

Comments (0)

Leave a Reply

Your email address will not be published. Required fields are marked *