
ഈദ് അല്‍ ഇത്തിഹാദ്; വിവിധ ആകര്‍ഷകമായ ഓഫറുകള്‍ ഇതാ….
ദുബായ്: യുഎഇ ദേശീയദിനമായ ഈദ് അല്‍ ഇത്തിഹാദിനോട് അനുബന്ധിച്ച് വിവിധ വിനോദകേന്ദ്രങ്ങളില്‍ ആകര്‍ഷകമായ ഓഫറുകള്‍. ദ ഗ്രീന്‍ പ്ലാനറ്റ്, വൈല്‍ഡ് വാദി പാര്‍ക്ക്, റോക്സി സിനിമാസ് എന്നിവിടങ്ങളിലാണ് ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ചത്. കുടുംബസമേതവും സുഹൃത്തുക്കളുമായും എത്തുന്നവര്‍ക്ക് നിരവധി ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ദ ഗ്രീന്‍ പ്ലാനറ്റിലെ മൂവായിരത്തിലേറെ സസ്യങ്ങളുടെയും മൃഗങ്ങളുടെയും ആവാസകേന്ദ്രമായ മഴക്കാടുകളില്‍ കുടുംബസമേതം ചെലവഴിക്കാം. ദേശീയപതാകയുടെ പ്രമേയത്തിലുള്ള സുവനീറുകളും കരകൗശലവസ്തുക്കളും ഇമിറാത്തി മധുരപലഹാരങ്ങളും ലഭിക്കും ഗ്രീന്‍ പ്ലാനറ്റിലെത്തുന്ന കുട്ടികളെ കാത്തിരിപ്പുണ്ട്. വെള്ളിയാഴ്ച മുതല്‍ അടുത്ത ബുധനാഴ്ചച വരെയാണ് ഈ ഓഫര്‍ ലഭിക്കുക. വൈല്‍ഡ് വാദി പാര്‍ക്കില്‍ വരികയാണെങ്കില്‍ ആവേശവും സാഹസികതയും നിറഞ്ഞ 30 റൈഡുകളും സ്ലൈഡുകളും ആസ്വദിക്കാനാകും. ദിവസം മുഴുവനും കഴിക്കാനുള്ള ഭക്ഷണം മുതിര്‍ന്നവര്‍ക്ക് 70 ദിര്‍ഹത്തിനും കുട്ടികള്‍ക്ക് 60 ദിര്‍ഹത്തിനും ലഭിക്കും. വൈല്‍ഡ് വാദി പാര്‍ക്കിലെ ലഘുഭക്ഷണശാലയായ ഓള്‍ യു കാന്‍ ഈറ്റിലാണ് ഭക്ഷണം കഴിക്കാനുള്ള അവസരം. ഡിജെ പൂൾ പാർട്ടി, അറബിക് ഡിജെ എന്നിവയ്ക്ക് പുറമേ ഉച്ചയ്ക്ക് 12 മണിക്കും വൈകീട്ട് അഞ്ചരയ്ക്കും തത്സമയ പരിപാടികളും ആസ്വദിക്കാം. എമിറേറ്റിലെ പ്രീമിയം സിനിമാ ബ്രാൻഡായ റോക്‌സി സിനിമാസ് യുഎഇ ദേശീയദിനത്തില്‍ (ഡിസംബര്‍ 2, 3) ഉപഭോക്താക്കൾക്കായി മികച്ച ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സിനിമാ ബുക്കിങ് രസീതിലോ തീയേറ്ററിലെ സീറ്റ് നമ്പറിലോ 53 എന്ന അക്കം ലഭിക്കുന്ന ഉപഭോക്താവിന് റോക്സി സിനിമാസിൽ 53 ശതമാനം കിഴിവ് ലഭിക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A
Comments (0)