Posted By ashwathi Posted On

യുഎഇയിലെ മലയാളിക്ക് വൻ തുകയുടെ ഭാഗ്യസമ്മാനം

ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലെനയർ നറുക്കെടുപ്പിലൂടെ പ്രവാസി മലയാളി യുവാവിനെ തേടിയെത്തിയത് വമ്പൻ സമ്മാനം. ദുബായിൽ പ്രവാസിയായ അലൻ ടി ജെയ്ക്കാണ് 10 ലക്ഷം ഡോളർ ( ഏകദേശം എട്ട് കോടിയിലേറെ ഇന്ത്യൻ രൂപ) സമ്മാനമായി ലഭിച്ചത്. ബുധനാഴ്ച നടന്ന നറുക്കെടുപ്പിലാണ് 34കാരനായ അലനെ തേടി ഭാഗ്യം വന്നെതത്തിയത്. 2013 മുതൽ ദുബായിൽ താമസിക്കുന്ന അലൻ കഴിഞ്ഞ മൂന്ന് വർഷമായി ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ പങ്കെടുത്ത് വരികയാണ്. ദുബായ് ഡ്യൂട്ടി ഫ്രീയ്ക്ക് നന്ദി, എന്നെപ്പോലെ നിരവധി പേരുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ട് വരാൻ ദുബായ് ഡ്യൂട്ടി ഫ്രീ അതിശയിപ്പിക്കുന്ന അവസരം നൽകി, അലൻ പറഞ്ഞു. ജബൽ അലി റിസോർട്ട് ആൻഡ് ഹോട്ടലിലെ ചീഫ് എഞ്ചിനീയറാണ് അലൻ. നവംബർ എട്ടിന് ഓൺലൈനായാണ് അലൻ സമ്മാനാർഹമായ 487 എന്ന ടിക്കറ്റ് നമ്പർ വാങ്ങിയത്. ദുബായ് ഡ്യൂട്ടി ഫ്രീയുടെ തുടക്കം മുതൽ ജാക്പോട്ട് നേടുന്ന 240-ാമത് ഇന്ത്യക്കാരനാണ് അലൻ. നറുക്കെടുപ്പിൽ മറ്റൊരു മലയാളിക്ക് ആഢംബര ബൈക്കും സമ്മാനമായി ലഭിച്ചു. ദുബായ് ഡ്യൂട്ടി ഫ്രീയുടെ ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിൽ മലയാളിയായ 52കാരൻ അജി ബാലകൃഷ്ണൻ ആഢംബര മോട്ടോർബൈക്ക് സ്വന്തമാക്കി. ഇന്ത്യൻ സ്കൗട്ട് ബോബർഡ് മോഡലാണ്. ഡൊമിനിക്കൻ സ്വദേശി മെർസിഡീസ് ബെൻസ് ജിഎൽഎസ് 450 4എം സ്വന്തമാക്കി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FEGyCcuaPc2LXexgoWh68A

Comments (0)

Leave a Reply

Your email address will not be published. Required fields are marked *