Advertisment
അബുദാബി: യുഎഇയില്‍ ഡിസംബര്‍ മാസം ഇന്ധനവില കുറഞ്ഞതിന് പിന്നാലെ അജ്മാനില്‍ ടാക്സി നിരക്ക് താഴ്ന്നു. ഓരോ കിലോമീറ്ററിനും നിരക്ക് 1.74 ദിർഹം ആയിരിക്കും. നവംബറിലെ 1.77 ദിർഹത്തിൽ നിന്ന് 3 ഫിൽ ഇടിവ് രേഖപ്പെടുത്തിയതായി അജ്മാൻ ട്രാൻസ്‌പോർട്ട് അറിയിച്ചു. ഡിസംബറിലെ ഇന്ധന വില യുഎഇ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ടാക്സി നിരക്ക് കുറഞ്ഞത്. 2024 ലെ പെട്രോളിൻ്റെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഡിസംബര്‍ മാസം റിപ്പോര്‍ട്ട് ചെയ്തത്. വാഹനത്തിൻ്റെ തരം അനുസരിച്ച്, ഡിസംബറിൽ ഫുൾ ടാങ്ക് പെട്രോൾ ലഭിക്കുന്നതിന് കഴിഞ്ഞ മാസത്തേക്കാൾ 6.12 ദിർഹം മുതൽ 9.62 ദിർഹം വരെ കുറവായിരിക്കും. രാജ്യത്ത് ഓരോ മാസവും ഇന്ധനവിലയില്‍ മാറ്റം ഉണ്ടാകും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A
Advertisment