
‘ജസ്റ്റ് ടൂറിസ്റ്റിങ്’; യുഎഇയില്‍ അവധി ആഘോഷിച്ച് അര്‍ജുന്‍ തെണ്ടുല്‍ക്കറും സാറയും
യുഎഇയില്‍ അവധി ആഘോഷിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിന്‍റെ മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കറും മകള്‍ സാറയും. സാറയും അര്‍ജുനും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സ്റ്റോറികളില്‍നിന്നാണ് ഇരുവരും ദുബായില്‍ അവധി ആഘോഷിക്കുകയാണെന്ന് മനസിലായത്. ‘ജസ്റ്റ് ടൂറിസ്റ്റിങ്’ എന്ന ക്യാപ്ഷനോടെയാണ് സാറ സ്റ്റോറി പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍, മാതാപിതാക്കളായ സച്ചിനും അഞ്ജലിയും ഒപ്പമുണ്ടോയെന്ന് വ്യക്തമാകുന്ന സൂചനകളൊന്നും ഇരുവരും നല്‍കിയിട്ടില്ല. സച്ചിനെ പോലെ തന്നെ പ്രിയപ്പെട്ടതാണ് അദ്ദേഹത്തിന്‍റെ കുടുംബവും. അദ്ദേഹത്തിന്‍റെ ഭാര്യയും മക്കളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്കും വീഡിയോയ്ക്കും നിരവധി ആരാധകരാണുള്ളത്. 2025 ലെ ഐപിഎൽ മെഗാ ലേലത്തിൽ 30 ലക്ഷം രൂപയ്ക്കാണ് അർജുനെ മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ചത്. സാറ മുംബൈയിൽനിന്ന് സ്‌കൂൾ പഠനം പൂർത്തിയാക്കിയശേഷം ലണ്ടനിൽനിന്ന് എംബിബിഎസ് എടുത്തു. പീഡിയാട്രീഷൻ ആയാണ് സാറ പ്രാക്ടീസ് ചെയ്യുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A
Comments (0)