റാസ് അല്‍ ഖൈമ: തൊഴിലാളികള്‍ക്ക് ബാങ്ക് അക്കൗണ്ട് തുറക്കേണ്ട ആവശ്യമില്ല. അല്ലാതെതന്നെ ശമ്പളം അക്കൗണ്ടിലെത്തും. റാസ് അല്‍ ഖൈമയിലെ കുറഞ്ഞ മാസവരുമാനക്കാരായ തൊഴിലാളികള്‍ക്കാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയത്. തൊഴിലാളികള്‍ക്ക് ബാങ്ക് അക്കൗണ്ട് തുറക്കാതെ തന്നെ ശമ്പളം സ്വീകരിക്കാനുള്ള സാലറി കാര്‍ഡ് അവതരിപ്പിച്ചു. ‘സി3പേ പേറോള്‍’ എന്ന കാര്‍ഡാണ് തൊഴിലാളികള്‍ക്കായി അവതരിപ്പിച്ചത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A തൊഴിലാളികള്‍ക്ക് അവരുടെ പണം കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കുക ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്. റാസ് അല്‍ ഖൈമ ഇക്കണോമിക് സോണ്‍ ആഗോള പേയ്മെന്‍റ് സൊല്യൂഷന്‍ പ്രൊവൈഡര്‍ ഈഡന്‍ റെഡ് യുഎഇയുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ബാങ്കില്‍ പോയി ശമ്പളം എടുക്കാതെ സി3പേ പേറോള്‍ കാര്‍ഡ് ഉപയോഗിച്ച് എടിഎം, സ്റ്റോര്‍ പര്‍ച്ചേസ്, ഓണ്‍ലൈന്‍ ഷോപ്പിങ് എന്നിവിടങ്ങളില്‍ ഉപയോഗിക്കാനാകും.
Salary Card: യുഎഇയില്‍ ഇനി ബാങ്ക് അക്കൗണ്ടിന്‍റെ ആവശ്യമില്ല, അല്ലാതെതന്നെ ശമ്പളം അക്കൗണ്ടിലെത്തും, ഇങ്ങനെ…
Advertisment
Advertisment