
UAE private Companies Guidelines: തൊഴിലാളികളെ, നിങ്ങള്‍ക്ക് അറിയാമോ ഉടമകള്‍ക്ക് നിങ്ങളോടുള്ള ഉത്തരവാദിത്തം; മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് യുഎഇ
അബുദാബി: തൊഴിലുടമകള്‍ക്കും ജീവനക്കാര്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് യുഎഇ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം. ജീവനക്കാരുടെ വിശദാംശങ്ങള്‍ അടങ്ങിയ ഫയലുകള്‍ അവരുടെ സേവനം അവസാനിച്ച് രണ്ട് വര്‍ഷം വരെ പരിപാലിക്കണമെന്നാണ് സ്വകാര്യ കമ്പനി ഉടമകള്‍ക്കുള്ള പ്രധാന നിര്‍ദേശം. തൊഴിലാളിയുടെ ഔദ്യോഗിക രേഖകള്‍ പിടിച്ചുവയ്ക്കാനോ തൊഴില്‍ കരാര്‍ അവസാനിച്ചശേഷം രാജ്യം വിടാന്‍ നിര്‍ബന്ധിക്കുകയോ ചെയ്യരുതെന്നും മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. പരിശീലനം, പിഴകൾ, പാരിതോഷികങ്ങള്‍ തുടങ്ങിയ തൊഴില്‍ നിയന്ത്രണങ്ങള്‍ സ്ഥാപിക്കണം, നിയമങ്ങള്‍ക്കനുസൃതമായി താമസസൗകര്യം ഒരുക്കുകയോ അതിനാവശ്യമായ പണമോ ശമ്പളത്തിന് പുറമേ നല്‍കണം, തൊഴിലാളികള്‍ക്ക് പരിശീലനവും പുനരധിവാസവും ശാക്തീകരണ ഉപകരണങ്ങളും പദ്ധതികളും നല്‍കണം, ജോലിക്കിടെയുണ്ടാവുന്ന പരിക്കുകള്‍ അസുഖങ്ങള്‍ എന്നിവയില്‍നിന്ന് ജീവനക്കാര്‍ക്ക് മതിയായ പരിരക്ഷണം, അപായങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന് ബോധവല്‍ക്കരണവും പരിശീലനവും എന്നിവ രാജ്യത്തെ സ്വകാര്യ കമ്പനി ഉടമകള്‍ ഉറപ്പാക്കേണ്ടതാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FEGyCcuaPc2LXexgoWh68A കൃത്യമായ ഇടവേളകളില്‍ തൊഴിലാളികളുടെ പരിശോധന നടത്തുകയും തൊഴിലാളികള്‍ക്ക് രാജ്യത്തെ നിയമത്തിനനുസൃമായ ചികിത്സ നല്‍കുകയും ഇതിന്റെ ചെലവ് സ്ഥാപനം വഹിക്കുകയും വേണം. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് തൊഴിലാളികള്‍ ജോലി ചെയ്യുന്നതെന്ന് ഉറപ്പുവരുത്താനാണിത്. തൊഴിലിന്റെ സ്വഭാവത്തിനനുസൃതമായ ഉപകരണങ്ങളും രീതികളുമാണോ തങ്ങള്‍ക്കുള്ളതെന്നും കൂടാതെ തങ്ങളുടെ അവകാശങ്ങളെക്കുറിച്ചു തൊഴിലാളികള്‍ ബോധവാന്മാര് ആണോയെന്നും സ്ഥാപനം ഉറപ്പുവരുത്തേണ്ടത് പ്രധാനമാണ്. ജീവനക്കാരുടെ ഇന്‍ഷുറന്‍സിന്റെയും ഗാരന്റികളുടെയും ചെലവ് കമ്പനിയാണ് വഹിക്കേണ്ടത്. മറ്റുള്ളവര്‍ക്ക് വേണ്ടി ജോലി ചെയ്യാന്‍ തൊഴിലാളികളെ അനുവദിക്കരുത്. അനുവദിക്കുന്നുണ്ടെങ്കില്‍ തൊഴില്‍ നിയമത്തിലെ വ്യവസ്ഥകള്ക്കനുസൃതമായിരിക്കണം. തൊഴില്‍ കരാര്‍ അവസാനിപ്പിക്കുകയാണെങ്കില്‍ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റില്‍ ജോലിക്കു ചേര്‍ന്ന തീയതിയും അവസാനിപ്പിച്ച തീയതിയും ആകെയുള്ള തൊഴില്‍ കാലയളവും രേഖപ്പെടുത്തിയിരിക്കണം. മാത്രമല്ല, ഇത് സൗജന്യമായിരിക്കണം. തൊഴിലാളിക്ക് മറ്റ് ജോലികള്‍ ലഭിക്കുന്നതിന് തടസമാകുന്ന തരത്തില്‍ പരിചയ സര്‍ട്ടിഫിക്കറ്റില്‍ ഉണ്ടാകാന്‍ പാടില്ല. തൊഴിലാളിയുടെ മടക്കയാത്രയുടെ ചെലവ് സ്ഥാപനം വഹിക്കണം. തൊഴിലാളി മറ്റേതെങ്കിലും തൊഴിലുടമയുടെ കീഴിലേക്ക് ജോലി മാറുകയോ അല്ലെങ്കില്‍ തൊഴിലാളിയുടെ കുഴപ്പം മൂലം ജോലിയില്‍ നിന്നു പിരിച്ചുവിടുകയോ ചെയ്യുകയാണെങ്കില്‍ ഈ വ്യവസ്ഥ തൊഴിലുടമ പാലിക്കേണ്ടതില്ല. തൊഴിലാളിയാവണം ഈ സാഹചര്യങ്ങളില്‍ യാത്രാച്ചെലവ് വഹിക്കേണ്ടത്. തൊഴില്‍ മന്ത്രാലയം അംഗീകരിച്ച കരാര്‍ ഫോറത്തില്‍ തൊഴില്‍ ഓഫര്‍ ലഭിച്ചിരിക്കണം. പെര്‍മിറ്റ് ഇഷ്യൂ ചെയ്യാന്‍ അപേക്ഷിക്കുമ്പോള്‍ അത് തൊഴില്‍ വാഗ്ദാനത്തിന് സമാനമായിരിക്കുകയും വേണം. തൊഴില്‍ കരാറില്‍ പരാമര്ശിച്ചിട്ടുള്ളതിനേക്കാള് ആനുകൂല്യങ്ങള്‍ തൊഴിലാളിക്ക് നല്‍കാം. തൊഴില്‍ നിയമത്തിലെ വ്യവസ്ഥകള്‍ക്കും മന്ത്രാലയ തീരുമാനങ്ങള്‍ക്കും വിരുദ്ധമല്ലാത്ത വിധത്തില്‍ കരാറില്‍ അനുബന്ധങ്ങള്‍ ചേര്‍ക്കാം. മന്ത്രാലയം അംഗീകരിച്ച തൊഴില്‍ വാഗ്ദാന ഫോറത്തില്‍ ബാര്‍കോഡ് ഉണ്ടാകുന്നതാണ്. അത് പരിശോധിക്കേണ്ടതാണ്. ആധികാരികത അറിയാന്‍ 600590000 എന്ന നമ്പരില്‍ വിളിച്ചോ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് മുഖേനയോ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ മുഖേനയോ ഉറപ്പുവരുത്താം.
Comments (0)